Thursday, August 27, 2009

* ഉദയം *

മനസ്സു കളവു പോയ കുരുടന്‍ ..
എറിഞ്ഞുടച്ച കണ്ണാടി ചില്ലുഏറ്റു മുറിഞ്ഞാണ് ഞാനിന്നുഉണര്‍ന്നത് ..
വേവലാതികളും പേറി പോകുന്ന ഒരു മുത്തശ്ശി ,
എന്നെ മാറാപ്പില്‍ ഒളിപ്പിച്ചു .
മുരിക്കു പൂത്തു നില്‍ക്കുന്ന തോട്ടത്തിലാണ്
മുത്തശ്ശി താമസം...

മുരിക്കിന്‍ പൂക്കള്‍ "നോക്കരുത്..." എന്നു പറയുമായിരുന്നു അമ്മ
കാരണം കണ്ണ് കത്തി പോകും...

മുത്തശ്ശി പറഞ്ഞു.... നിന്റെ അമ്മ സൊന്നതു പോയ്യി ..
ഇതാണ് ദയയുടെ പൂക്കള്‍ ..
ഞാന്‍ ആകാശത്തേയ്ക്ക് മുഖമുയര്‍ത്തി...
ചുവന്നു കത്തുന്നു‌... , പൂക്കള്‍ ..

അങ്ങിനെ സൂര്യന്‍ കിഴക്കുദിച്ചു ......

No comments: