ഇതു പറന്ന് പോകുമോ
ഈ മനസ് എന്ന അവസ്ഥ ?
കാര്‍മുഘില്‍ കരഞ്ഞു
ആകാശം , കടല്‍....
മാഞ്ഞു മാഞ്ഞു പോകുന്നു
ദുഖത്തിന്റെ അംശം
ശീതളമായ മാംസം
ഒരേ വേദന
ഒരേ സ്വര്‍ഗ്ഗം
ഇതു പറന്ന് പോകുമോ ?
Monday, September 21, 2009
Tuesday, September 15, 2009
കൈവിറ
വീട്ടിലെ വളര്‍ത്തു പൂച്ചയെ,
പുറം കോലായിലെ നിഴലില്‍,
അതിന്റെ മൂര്‍ദ്ധാവില്‍ ..
ചപ്പാത്തി കോല് കൊണ്ടടിച്ചു ....
അവന്‍ പിടഞ്ഞു മരിച്ചു..
കുട്ടിക്കാലത്ത് എന്തിന് അവനെ കൊന്നു ?
കൈ വിറക്കുന്നു ഇന്നും,
അന്ന് മുതലേ...
അവനെ കൊന്ന കാലം മുതലേ...
ഇടയ്ക്കെപ്പോഴോ ... അച്ഛന്റെ തലയ്ക്കും കൊടുത്തു
ഒരടി
നീണ്ട സ്റ്റീല്‍ ടോര്‍ച്ച് കൊണ്ടു ...
അമ്മ തല്ലുന്നു
അമ്മ ശപിക്കുന്നു
"നികൃഷ്ടന്‍ ഒന്നും പകുത്തു
കൊടുക്കില്ല....!! "
നിങ്ങള്‍ വല്ലതും പകുത്തു തന്നോ?
സ്നേഹമില്ലത്തവര്‍..
"ആകാശം ,
പുഴ, ചന്ദ്രന്‍
കടല്‍ "
എന്നൊന്നും പറഞ്ഞാല്‍ വിശ്വസിക്കാത്തവര്‍
മനസ്സില്‍ എപ്പോഴും കൈ വിറയ്ക്കുന്നു...
തലയ്ക്കു തല്ലി കൊല്ലപ്പെട്ട
ഒരു മാര്‍ജ്ജാരം..
പുറം കോലായിലെ നിഴലില്‍,
അതിന്റെ മൂര്‍ദ്ധാവില്‍ ..
ചപ്പാത്തി കോല് കൊണ്ടടിച്ചു ....
അവന്‍ പിടഞ്ഞു മരിച്ചു..
കുട്ടിക്കാലത്ത് എന്തിന് അവനെ കൊന്നു ?
കൈ വിറക്കുന്നു ഇന്നും,
അന്ന് മുതലേ...
അവനെ കൊന്ന കാലം മുതലേ...
ഇടയ്ക്കെപ്പോഴോ ... അച്ഛന്റെ തലയ്ക്കും കൊടുത്തു
ഒരടി
നീണ്ട സ്റ്റീല്‍ ടോര്‍ച്ച് കൊണ്ടു ...
അമ്മ തല്ലുന്നു
അമ്മ ശപിക്കുന്നു
"നികൃഷ്ടന്‍ ഒന്നും പകുത്തു
കൊടുക്കില്ല....!! "
നിങ്ങള്‍ വല്ലതും പകുത്തു തന്നോ?
സ്നേഹമില്ലത്തവര്‍..
"ആകാശം ,
പുഴ, ചന്ദ്രന്‍
കടല്‍ "
എന്നൊന്നും പറഞ്ഞാല്‍ വിശ്വസിക്കാത്തവര്‍
മനസ്സില്‍ എപ്പോഴും കൈ വിറയ്ക്കുന്നു...
തലയ്ക്കു തല്ലി കൊല്ലപ്പെട്ട
ഒരു മാര്‍ജ്ജാരം..
Monday, September 14, 2009
Good day
ഇലപൊഴിയും പോലെയാണ് ദിവസങ്ങള്‍ എങ്കില്‍ ..
പൊഴിയും താളം ?
"കാഴ്ചയുടെ ധാരളിത്തമോ
ഹൃദയത്തിന്‍ മിടിപ്പോ...
സഹിക്കും വിഷമതയോ "
സൂര്യന്‍ ഉദിക്കുക എന്നാല്‍ ? ഞെട്ടറ്റു എന്നോ ... !!
ഇതു കണ്ടാണോ ? കൊഴികൂവല്‍ ...!!
തളിരായി ഇരുന്നപ്പോള്‍
തുടങ്ങിയ വേദനകള്‍...
എവിടെയിട്ടു എണ്ണിപെറുക്കും ?
ഒരാശ്വാസം..
എന്തോ
ലഹരിയുണ്ട് സിരകളില്‍ ...
എന്തെല്ലാമോ അറിഞ്ഞെല്ലോ...!!
എങ്കിലും പേടി ....
അസ്തമനത്തില്‍ മണ്ണില്‍ ചെന്നു പറ്റും ,
അലിയാന്‍ തുടങ്ങും
ഈ മണ്ണ് എന്താണാവോ ?
അതില്‍ കാര്യമില്ല....
ബോധമറ്റു പോകുമെല്ലോ ?
എന്തുമാകട്ടെ ....
ഞാനിതാ പൊഴിയാന്‍ തുടങ്ങുന്നു ...
good day
പൊഴിയും താളം ?
"കാഴ്ചയുടെ ധാരളിത്തമോ
ഹൃദയത്തിന്‍ മിടിപ്പോ...
സഹിക്കും വിഷമതയോ "
സൂര്യന്‍ ഉദിക്കുക എന്നാല്‍ ? ഞെട്ടറ്റു എന്നോ ... !!
ഇതു കണ്ടാണോ ? കൊഴികൂവല്‍ ...!!
തളിരായി ഇരുന്നപ്പോള്‍
തുടങ്ങിയ വേദനകള്‍...
എവിടെയിട്ടു എണ്ണിപെറുക്കും ?
ഒരാശ്വാസം..
എന്തോ
ലഹരിയുണ്ട് സിരകളില്‍ ...
എന്തെല്ലാമോ അറിഞ്ഞെല്ലോ...!!
എങ്കിലും പേടി ....
അസ്തമനത്തില്‍ മണ്ണില്‍ ചെന്നു പറ്റും ,
അലിയാന്‍ തുടങ്ങും
ഈ മണ്ണ് എന്താണാവോ ?
അതില്‍ കാര്യമില്ല....
ബോധമറ്റു പോകുമെല്ലോ ?
എന്തുമാകട്ടെ ....
ഞാനിതാ പൊഴിയാന്‍ തുടങ്ങുന്നു ...
good day
ജീവിതവും ഞാനും ~~
സൂക്ഷിക്കാന്‍ ആയിരുന്നു എനിക്ക് കൊതി
സാധ്യമാകുന്നില്ലാ...
എന്റെ ജീവിത രസതന്ത്രം ,
മാറിപോയിരിക്കുന്നു
ഞാന്‍ കുടിക്കുന്നു ..
കുടിക്കുന്നു..
കുടിക്കുന്നു..
ഉന്മാദം വിട്ടുണരുമ്പോ
കുറ്റബോധം നീറ്റി ..
വേവുന്നു..
മനുഷ്യന്‍
ഓര്‍മ
വിവേകം
യുക്തി
തെളിഞ്ഞ മനസു
എവിടെയാണ്.....?? എന്നില്‍ കരിഞ്ഞു കത്തുന്ന വിളക്കെ...
പറഞ്ഞു തരിക....
ഞാനും ജലവും ~~
ഞാനും ജലവും .....
വെള്ളത്തോട് എനിക്കെന്താണ് ഇത്ര ഇഷ്ടം
പലപ്പോഴും അതില്‍ മുങ്ങി മരിക്കേണ്ടതായിരുന്നു
വെള്ളപുറത്തു ഞാന്‍ കടലിലേക്ക്, പുഴയിലേക്ക്
വയല്‍ വെള്ളത്തിലേക്ക് എടുത്തു ചാടുന്നു
കൈകാലിട്ടടിക്കാന്‍ വെള്ളം ഉള്ളത് കൊണ്ടു രെക്ഷപെടുന്നു
നിലം പറ്റെ വെള്ളമാണെങ്കില്‍ ചെളിയില്‍ പൂണ്ടേനെ ,മുഖം
ഇത്തരം ഒരു ഭ്രാന്തിനു കാരണം ,
ദൈവമോ, പ്രകൃതിയോ,
അതോ ഈ വെള്ളം തന്നെയോ ?
ഏത് മരു ഭൂവില്‍ എത്തിയാലുമുണ്ട്
കാതില്‍ ഈ ഓളം തല്ലല്‍,
മനസ്സില്‍ yera യുടെ ഒരു ഗ്ലാസ്, ice cubes ,
തഴുകി താഴും നിറങ്ങള്‍
വെള്ളത്തുള്ളികളായി തോനുന്നു
മനസ്സു ഈ ജെലതോട് എന്തിനിങ്ങനെ കലഹിക്കുന്നു ?.........
അല്ലെങ്കില്‍ ഇതെല്ലാം പോട്ടെ... പ്രാര്‍ത്ഥിക്കാം
പെയ്യട്ടെ ... പെയ്യട്ടെ....
ഉപ്പില്ലാത്ത കടല്‍ ജലം ............
വെള്ളത്തോട് എനിക്കെന്താണ് ഇത്ര ഇഷ്ടം
പലപ്പോഴും അതില്‍ മുങ്ങി മരിക്കേണ്ടതായിരുന്നു
വെള്ളപുറത്തു ഞാന്‍ കടലിലേക്ക്, പുഴയിലേക്ക്
വയല്‍ വെള്ളത്തിലേക്ക് എടുത്തു ചാടുന്നു
കൈകാലിട്ടടിക്കാന്‍ വെള്ളം ഉള്ളത് കൊണ്ടു രെക്ഷപെടുന്നു
നിലം പറ്റെ വെള്ളമാണെങ്കില്‍ ചെളിയില്‍ പൂണ്ടേനെ ,മുഖം
ഇത്തരം ഒരു ഭ്രാന്തിനു കാരണം ,
ദൈവമോ, പ്രകൃതിയോ,
അതോ ഈ വെള്ളം തന്നെയോ ?
ഏത് മരു ഭൂവില്‍ എത്തിയാലുമുണ്ട്
കാതില്‍ ഈ ഓളം തല്ലല്‍,
മനസ്സില്‍ yera യുടെ ഒരു ഗ്ലാസ്, ice cubes ,
തഴുകി താഴും നിറങ്ങള്‍
വെള്ളത്തുള്ളികളായി തോനുന്നു
മനസ്സു ഈ ജെലതോട് എന്തിനിങ്ങനെ കലഹിക്കുന്നു ?.........
അല്ലെങ്കില്‍ ഇതെല്ലാം പോട്ടെ... പ്രാര്‍ത്ഥിക്കാം
പെയ്യട്ടെ ... പെയ്യട്ടെ....
ഉപ്പില്ലാത്ത കടല്‍ ജലം ............
..... BIRD FLUE....
ഞാന്‍ ബോധമറ്റു നടക്കുമ്പോ ..
ആകാശത്ത് നിന്നു ഒരു പ്രാവ്
മുന്നില്‍ വന്നു വീണു
അതിന് എന്നെ പോലെ നടത്തം താളം തെറ്റി
ഞാന്‍ അതിനെ എടുത്തു ഓമനിച്ചു
പാലും തിനയും കൊടുക്കാന്‍ ശ്രമിച്ചു ,
കഴുത്ത് കുഴഞ്ഞാടി
ഹൃദയത്തിന്‍ മിടിപ്പ് മാത്രം .
വീട്ടിലെതിയാപ്പോ അതിന്റെ മിടിപ്പും നിലച്ചു
ഞാന്‍ കുടിച്ചതിനു അവള്‍ കരയുന്നു....
പ്രാവ് മരിച്ചതിനു ഞാന്‍ കരയുന്നു...
ഞങ്ങള്‍ രണ്ടാളും കരയുന്നത് കണ്ടു മകള്‍ കരയുന്നു .
പിറ്റേന്ന് രാവിലെ
വേസ്റ്റ് ബിന്നില്‍ പ്രാവിനെ കണ്ടപ്പോ
ജോലിക്കാരി പറഞ്ഞു
"അയ്യോ ...പക്ഷി പനി"
ആകാശത്ത് നിന്നു ഒരു പ്രാവ്
മുന്നില്‍ വന്നു വീണു
അതിന് എന്നെ പോലെ നടത്തം താളം തെറ്റി
ഞാന്‍ അതിനെ എടുത്തു ഓമനിച്ചു
പാലും തിനയും കൊടുക്കാന്‍ ശ്രമിച്ചു ,
കഴുത്ത് കുഴഞ്ഞാടി
ഹൃദയത്തിന്‍ മിടിപ്പ് മാത്രം .
വീട്ടിലെതിയാപ്പോ അതിന്റെ മിടിപ്പും നിലച്ചു
ഞാന്‍ കുടിച്ചതിനു അവള്‍ കരയുന്നു....
പ്രാവ് മരിച്ചതിനു ഞാന്‍ കരയുന്നു...
ഞങ്ങള്‍ രണ്ടാളും കരയുന്നത് കണ്ടു മകള്‍ കരയുന്നു .
പിറ്റേന്ന് രാവിലെ
വേസ്റ്റ് ബിന്നില്‍ പ്രാവിനെ കണ്ടപ്പോ
ജോലിക്കാരി പറഞ്ഞു
"അയ്യോ ...പക്ഷി പനി"
ഒരു സ്വപ്നം
ആരോ ഉപേക്ഷിച്ച ഹൃദയം
എനിക്ക് വീണ് കിട്ടി ;
"തുടിക്കുന്നൂ "
ഉടമസ്ഥ ഇല്ലെങ്കിലും .
പൂക്കള്‍ പെയ്യുന്ന ,
മയിലുകള്‍ പീലിവിടര്‍ത്തുന്ന,
മാനുകള്‍ ചാടിക്കളിക്കുന്ന ,
ഒരു മൈതാനത്തിലേക്ക്
അതുമായി പോയി .
ഹൃദയവും ഞാനും
പൂക്കളുടെ മഴ കൊണ്ടു,
മൈതാന പുല്ലു ഞങ്ങളെ തലോടി
മയിലുകള്‍ പീലി വിടര്‍ത്തിയാടി
കുട്ടിക്കാലത്തെ ഉത്സവം പോലെ
ഏന്റെ മനസും പാടി
പക്ഷെ അവസാനം
കൊമ്പുള്ള മാനുകള്‍
ഞങ്ങളെ കുത്തി മലര്‍ത്തി
എനിക്ക് വീണ് കിട്ടി ;
"തുടിക്കുന്നൂ "
ഉടമസ്ഥ ഇല്ലെങ്കിലും .
പൂക്കള്‍ പെയ്യുന്ന ,
മയിലുകള്‍ പീലിവിടര്‍ത്തുന്ന,
മാനുകള്‍ ചാടിക്കളിക്കുന്ന ,
ഒരു മൈതാനത്തിലേക്ക്
അതുമായി പോയി .
ഹൃദയവും ഞാനും
പൂക്കളുടെ മഴ കൊണ്ടു,
മൈതാന പുല്ലു ഞങ്ങളെ തലോടി
മയിലുകള്‍ പീലി വിടര്‍ത്തിയാടി
കുട്ടിക്കാലത്തെ ഉത്സവം പോലെ
ഏന്റെ മനസും പാടി
പക്ഷെ അവസാനം
കൊമ്പുള്ള മാനുകള്‍
ഞങ്ങളെ കുത്തി മലര്‍ത്തി
Thursday, September 10, 2009
ആകാശം ...
കല്ലെറിഞ്ഞാല്‍ ആകാശം,
കണ്ണീരു ഉറ്റിയാല്‍ ഭൂമി,
വളര്‍ത്തു മുയലിനെ തിന്ന വേട്ടപട്ടി;
അമ്മയെ തല്ലുന്ന അച്ഛന്‍ ,
എന്റെ കണ്ണില്‍ മുളകെഴുതി..
നിരാശ മൂത്ത .... അമ്മ , അമ്മ
തേങ്ങലും മുരള്‍ച്ചയും വന്നടിക്കുന്നു
ചെവിക്കല്ല് ,
രൂപമാറ്റം പൂണ്ടു
കാലം ...
കണ്ണടക്കി ഒരു തല്ല് .
അങ്ങിനെ
കല്ലെറിഞ്ഞാല്‍ ആകാശം
കണ്ണീരു ഉറ്റിയാല്‍ ... ഭൂമി .....
കണ്ണീരു ഉറ്റിയാല്‍ ഭൂമി,
വളര്‍ത്തു മുയലിനെ തിന്ന വേട്ടപട്ടി;
അമ്മയെ തല്ലുന്ന അച്ഛന്‍ ,
എന്റെ കണ്ണില്‍ മുളകെഴുതി..
നിരാശ മൂത്ത .... അമ്മ , അമ്മ
തേങ്ങലും മുരള്‍ച്ചയും വന്നടിക്കുന്നു
ചെവിക്കല്ല് ,
രൂപമാറ്റം പൂണ്ടു
കാലം ...
കണ്ണടക്കി ഒരു തല്ല് .
അങ്ങിനെ
കല്ലെറിഞ്ഞാല്‍ ആകാശം
കണ്ണീരു ഉറ്റിയാല്‍ ... ഭൂമി .....
Wednesday, September 9, 2009
.---- വെയിലിനോട് ഒരു പ്രാര്‍ത്ഥന ----.
മനസിലെ ദുര്ര്‍ രാശികളെ
വെളുത്തതാക്കാന്‍
ഉഴറും എന്നെ വെള്ളി വെയില്‍ കാണാത്തതെന്ത് ?
കുടിച്ചും ഉന്മത്തന്‍ ആയും മറക്കുന്നതെന്തേ ?
സ്വത്വം ?
ബോധാബോധ ചരട് മുറുകേ പിടിച്ചു ഞാനിതാ നിലവിളിക്കുന്നു..
എന്നില്‍ നന്മ എവിടെയോ ഉണ്ട് ,
ഉള്ളു ഉഴുതു മറിയുന്നൂ .
ക്രൂരനായ എന്നെ നീ ഒന്നു കാണുക,
ഒരു കൈത്തലോടല്‍ തരുക ..
ഞാന്‍ കണ്ണീര്‍ ചുരത്തും വരെ അത് തുടരുക....
ഇരുണ്ട ഈ താഴ്വാരത്തില്‍ എവിടെയോ ,
ഒരു ചെറുതിരിനാളം ഒരു മിന്നാമിന്നിയോളം ,
ഊതി ഊതി കത്തിക്കുമ്പോ ,
നിന്റെ ശ്വാസം കൊണ്ടെനിക്ക് പുനര്‍ജന്മത്തിന്റെ ആഹ്ലാദം .
വെള്ളി വെയിലേ .. വെള്ളി വെയിലേ ..
എന്റെ നോവുകള്‍ കാണുക
മുറിവായില്‍ ഒന്നു തലോടുക ..
വെയിലേ ..
ഞാന്‍ ക്രൂരന്‍ എന്നപോലെ
ചിലപ്പോ പ്രാര്‍ത്ഥന നിരതനും ആണ് ,
വെയില്‍
ജാലകത്തില്‍ വന്നെന്നെ എത്തി നോക്കുന്നു
ഞാന്‍ നിര്‍ത്തട്ടെ ഈ കവിത ............
........................................................
വെളുത്തതാക്കാന്‍
ഉഴറും എന്നെ വെള്ളി വെയില്‍ കാണാത്തതെന്ത് ?
കുടിച്ചും ഉന്മത്തന്‍ ആയും മറക്കുന്നതെന്തേ ?
സ്വത്വം ?
ബോധാബോധ ചരട് മുറുകേ പിടിച്ചു ഞാനിതാ നിലവിളിക്കുന്നു..
എന്നില്‍ നന്മ എവിടെയോ ഉണ്ട് ,
ഉള്ളു ഉഴുതു മറിയുന്നൂ .
ക്രൂരനായ എന്നെ നീ ഒന്നു കാണുക,
ഒരു കൈത്തലോടല്‍ തരുക ..
ഞാന്‍ കണ്ണീര്‍ ചുരത്തും വരെ അത് തുടരുക....
ഇരുണ്ട ഈ താഴ്വാരത്തില്‍ എവിടെയോ ,
ഒരു ചെറുതിരിനാളം ഒരു മിന്നാമിന്നിയോളം ,
ഊതി ഊതി കത്തിക്കുമ്പോ ,
നിന്റെ ശ്വാസം കൊണ്ടെനിക്ക് പുനര്‍ജന്മത്തിന്റെ ആഹ്ലാദം .
വെള്ളി വെയിലേ .. വെള്ളി വെയിലേ ..
എന്റെ നോവുകള്‍ കാണുക
മുറിവായില്‍ ഒന്നു തലോടുക ..
വെയിലേ ..
ഞാന്‍ ക്രൂരന്‍ എന്നപോലെ
ചിലപ്പോ പ്രാര്‍ത്ഥന നിരതനും ആണ് ,
വെയില്‍
ജാലകത്തില്‍ വന്നെന്നെ എത്തി നോക്കുന്നു
ഞാന്‍ നിര്‍ത്തട്ടെ ഈ കവിത ............
........................................................
Subscribe to:
Comments (Atom)
