Wednesday, September 9, 2009

.---- വെയിലിനോട് ഒരു പ്രാര്‍ത്ഥന ----.

മനസിലെ ദുര്ര്‍ രാശികളെ
വെളുത്തതാക്കാന്‍
ഉഴറും എന്നെ വെള്ളി വെയില്‍ കാണാത്തതെന്ത് ?

കുടിച്ചും ഉന്മത്തന്‍ ആയും മറക്കുന്നതെന്തേ ?
സ്വത്വം ?
ബോധാബോധ ചരട് മുറുകേ പിടിച്ചു ഞാനിതാ നിലവിളിക്കുന്നു..
എന്നില്‍ നന്മ എവിടെയോ ഉണ്ട് ,
ഉള്ളു ഉഴുതു മറിയുന്നൂ .

ക്രൂരനായ എന്നെ നീ ഒന്നു കാണുക,
ഒരു കൈത്തലോടല്‍ തരുക ..
ഞാന്‍ കണ്ണീര്‍ ചുരത്തും വരെ അത് തുടരുക....

ഇരുണ്ട ഈ താഴ്വാരത്തില്‍ എവിടെയോ ,
ഒരു ചെറുതിരിനാളം ഒരു മിന്നാമിന്നിയോളം ,
ഊതി ഊതി കത്തിക്കുമ്പോ ,
നിന്റെ ശ്വാസം കൊണ്ടെനിക്ക് പുനര്‍ജന്മത്തിന്റെ ആഹ്ലാദം .

വെള്ളി വെയിലേ .. വെള്ളി വെയിലേ ..
എന്റെ നോവുകള്‍ കാണുക
മുറിവായില്‍ ഒന്നു തലോടുക ..

വെയിലേ ..
ഞാന്‍ ക്രൂരന്‍ എന്നപോലെ
ചിലപ്പോ പ്രാര്‍ത്ഥന നിരതനും ആണ് ,

വെയില്‍
ജാലകത്തില്‍ വന്നെന്നെ എത്തി നോക്കുന്നു
ഞാന്‍ നിര്‍ത്തട്ടെ ഈ കവിത ............

........................................................

No comments: