Monday, September 14, 2009

ഒരു സ്വപ്നം

ആരോ ഉപേക്ഷിച്ച ഹൃദയം
എനിക്ക്‌ വീണ് കിട്ടി ;
"തുടിക്കുന്നൂ "
ഉടമസ്ഥ ഇല്ലെങ്കിലും .

പൂക്കള്‍ പെയ്യുന്ന ,
മയിലുകള്‍ പീലിവിടര്‍ത്തുന്ന,
മാനുകള്‍ ചാടിക്കളിക്കുന്ന ,
ഒരു മൈതാനത്തിലേക്ക്
അതുമായി പോയി .

ഹൃദയവും ഞാനും
പൂക്കളുടെ മഴ കൊണ്ടു,
മൈതാന പുല്ലു ഞങ്ങളെ തലോടി
മയിലുകള്‍ പീലി വിടര്‍ത്തിയാടി
കുട്ടിക്കാലത്തെ ഉത്സവം പോലെ
ഏന്റെ മനസും പാടി

പക്ഷെ അവസാനം
കൊമ്പുള്ള മാനുകള്‍
ഞങ്ങളെ കുത്തി മലര്‍ത്തി

No comments: