Monday, September 14, 2009

..... BIRD FLUE....

ഞാന്‍ ബോധമറ്റു നടക്കുമ്പോ ..
ആകാശത്ത് നിന്നു ഒരു പ്രാവ്
മുന്നില്‍ വന്നു വീണു
അതിന് എന്നെ പോലെ നടത്തം താളം തെറ്റി

ഞാന്‍ അതിനെ എടുത്തു ഓമനിച്ചു
പാലും തിനയും കൊടുക്കാന്‍ ശ്രമിച്ചു ,
കഴുത്ത് കുഴഞ്ഞാടി
ഹൃദയത്തിന്‍ മിടിപ്പ് മാത്രം .

വീട്ടിലെതിയാപ്പോ അതിന്റെ മിടിപ്പും നിലച്ചു
ഞാന്‍ കുടിച്ചതിനു അവള്‍ കരയുന്നു....
പ്രാവ് മരിച്ചതിനു ഞാന്‍ കരയുന്നു...
ഞങ്ങള്‍ രണ്ടാളും കരയുന്നത് കണ്ടു മകള്‍ കരയുന്നു .

പിറ്റേന്ന് രാവിലെ
വേസ്റ്റ് ബിന്നില്‍ പ്രാവിനെ കണ്ടപ്പോ
ജോലിക്കാരി പറഞ്ഞു
"അയ്യോ ...പക്ഷി പനി"

No comments: