Tuesday, September 15, 2009

കൈവിറ

വീട്ടിലെ വളര്‍ത്തു പൂച്ചയെ,
പുറം കോലായിലെ നിഴലില്‍,
അതിന്റെ മൂര്‍ദ്ധാവില്‍ ..
ചപ്പാത്തി കോല് കൊണ്ടടിച്ചു ....
അവന്‍ പിടഞ്ഞു മരിച്ചു..

കുട്ടിക്കാലത്ത് എന്തിന് അവനെ കൊന്നു ?

കൈ വിറക്കുന്നു ഇന്നും,
അന്ന് മുതലേ...
അവനെ കൊന്ന കാലം മുതലേ...

ഇടയ്ക്കെപ്പോഴോ ... അച്ഛന്റെ തലയ്ക്കും കൊടുത്തു
ഒരടി
നീണ്ട സ്റ്റീല്‍ ടോര്‍ച്ച്‌ കൊണ്ടു ...

അമ്മ തല്ലുന്നു
അമ്മ ശപിക്കുന്നു
"നികൃഷ്ടന്‍ ഒന്നും പകുത്തു
കൊടുക്കില്ല....!! "


നിങ്ങള്‍ വല്ലതും പകുത്തു തന്നോ?
സ്നേഹമില്ലത്തവര്‍..
"ആകാശം ,
പുഴ, ചന്ദ്രന്‍
കടല്‍ "
എന്നൊന്നും പറഞ്ഞാല്‍ വിശ്വസിക്കാത്തവര്‍


മനസ്സില്‍ എപ്പോഴും കൈ വിറയ്ക്കുന്നു...
തലയ്ക്കു തല്ലി കൊല്ലപ്പെട്ട
ഒരു മാര്‍ജ്ജാരം..





No comments: