Thursday, September 10, 2009

ആകാശം ...

കല്ലെറിഞ്ഞാല്‍ ആകാശം,
കണ്ണീരു ഉറ്റിയാല്‍ ഭൂമി,

വളര്‍ത്തു മുയലിനെ തിന്ന വേട്ടപട്ടി;
അമ്മയെ തല്ലുന്ന അച്ഛന്‍ ,
എന്റെ കണ്ണില്‍ മുളകെഴുതി..
നിരാശ മൂത്ത .... അമ്മ , അമ്മ


തേങ്ങലും മുരള്‍ച്ചയും വന്നടിക്കുന്നു
ചെവിക്കല്ല് ,
രൂപമാറ്റം പൂണ്ടു
കാലം ...
കണ്ണടക്കി ഒരു തല്ല് .

അങ്ങിനെ

കല്ലെറിഞ്ഞാല്‍ ആകാശം
കണ്ണീരു ഉറ്റിയാല്‍ ... ഭൂമി .....

No comments: