ഞാനും ജലവും .....
വെള്ളത്തോട് എനിക്കെന്താണ് ഇത്ര ഇഷ്ടം
പലപ്പോഴും അതില്‍ മുങ്ങി മരിക്കേണ്ടതായിരുന്നു
വെള്ളപുറത്തു ഞാന്‍ കടലിലേക്ക്, പുഴയിലേക്ക്
വയല്‍ വെള്ളത്തിലേക്ക് എടുത്തു ചാടുന്നു
കൈകാലിട്ടടിക്കാന്‍ വെള്ളം ഉള്ളത് കൊണ്ടു രെക്ഷപെടുന്നു
നിലം പറ്റെ വെള്ളമാണെങ്കില്‍ ചെളിയില്‍ പൂണ്ടേനെ ,മുഖം
ഇത്തരം ഒരു ഭ്രാന്തിനു കാരണം ,
ദൈവമോ, പ്രകൃതിയോ,
അതോ ഈ വെള്ളം തന്നെയോ ?
ഏത് മരു ഭൂവില്‍ എത്തിയാലുമുണ്ട്
കാതില്‍ ഈ ഓളം തല്ലല്‍,
മനസ്സില്‍ yera യുടെ ഒരു ഗ്ലാസ്, ice cubes ,
തഴുകി താഴും നിറങ്ങള്‍
വെള്ളത്തുള്ളികളായി തോനുന്നു
മനസ്സു ഈ ജെലതോട് എന്തിനിങ്ങനെ കലഹിക്കുന്നു ?.........
അല്ലെങ്കില്‍ ഇതെല്ലാം പോട്ടെ... പ്രാര്‍ത്ഥിക്കാം
പെയ്യട്ടെ ... പെയ്യട്ടെ....
ഉപ്പില്ലാത്ത കടല്‍ ജലം ............
Monday, September 14, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment